Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:43 AM IST Updated On
date_range 22 Feb 2022 5:43 AM ISTപതിനാറുകാരിക്ക് പീഡനം; മാതാവിനും സുഹൃത്തിനും തടവ്
text_fieldsbookmark_border
കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും സുഹൃത്തിനും കഠിന തടവ്. മാതാവിന്റെ സുഹൃത്തായ ഒന്നാം പ്രതി വാഴക്കുളം കട്ടാലിക്കുഴി അരുൺ തോമസിനെ (32) 20 വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴക്കും മാതാവിനെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴക്കുമാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ശിക്ഷിച്ചത്. രാമമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പുത്തൻകുരിശ് ഇൻസ്പെക്ടറായിരുന്ന എ.എൽ. യേശുദാസാണ് കുറ്റപത്രം സമർപ്പിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ ഒത്താശയോടെ അരുൺ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story