Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:42 AM IST Updated On
date_range 22 Feb 2022 5:42 AM ISTസൂര്യാഘാതം: തൊഴിലാളികളുടെ തൊഴിൽസമയം പുനഃക്രമീകരിച്ചു
text_fieldsbookmark_border
കൊച്ചി: പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് തൊഴിൽസമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ച് ലേബർ കമീഷണർ ഉത്തരവായി. പകൽസമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകീട്ട് എഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിശ്ചയിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്കുശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. എല്ലാ തൊഴിൽ ഉടമകളും കരാറുകാരും സമയം പുനഃക്രമീകരിക്കണമെന്ന് ജില്ല ലേബർ ഓഫിസർ പി.എം. ഫിറോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story