Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ഇ.ബി കെട്ടിട...

കെ.എസ്​.ഇ.ബി കെട്ടിട കൈമാറ്റത്തിൽ വിജിലൻസ്​ അന്വേഷണം

text_fields
bookmark_border
കൊച്ചി: കെ.എസ്​.ഇ.ബി ജീവനക്കാരുടെ സൊസൈറ്റിക്ക്​ പാലാരിവട്ടത്തെ ഇലക്​ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ കാര്യാലയമടങ്ങുന്ന ഓഫിസ്​ കൈമാറിയതിൽ വിജിലൻസ്​ തിങ്കളാഴ്ച അന്വേഷണം തുടങ്ങി. പാലാരിവട്ടത്തെ സ്ഥലമടങ്ങുന്ന രണ്ടു നില കെട്ടിടമാണ്​ വാടക വ്യവസ്ഥയിൽ കെ.എസ്​.ഇ.ബി കോർപറേറ്റിവ്​ സൊസൈറ്റിക്ക് കൈമാറിയത്. ഈ സ്ഥലത്ത്​ അറ്റകുറ്റപ്പണി പുരോഗമിച്ചുകൊണ്ടിരിക്കെയാണ്​ കരാറിലും നടപടിക്രമങ്ങളിലും വിജിലൻസ്​ അന്വേഷണത്തിന്​ ഉത്തരവിട്ടത്. 2021 ഫെബ്രുവരി 25ന്​ ചേർന്ന കെ.എസ്​.ഇ.ബി ഫുൾ ഡയറക്ടർബോർഡ്​ യോഗമാണ് കെട്ടിടം വാടക വ്യവസ്ഥയിൽ സൊസൈറ്റിക്ക്​ കൈമാറാൻ തീരുമാനിച്ചത്. എറണാകുളം ഇലക്​ട്രിക്കൽ ഡെപ്യൂട്ടി ചീഫ്​ എൻജിനീയർക്ക്​ മതിയായ വാടക നിശ്ച​യിക്കാൻ അംഗീകാരവും നൽകി. എന്നാൽ, വാടകക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 25ലെ യോഗ തീരുമാനം പിറ്റേന്ന്​ തന്നെ ഉത്തരവായി കെ.എസ്​.ഇ.ബി ഇറക്കുകയും ചെയ്തു. ഈ തീരുമാനത്തിലെ അതൃപ്തിയെത്തുടർന്നാണ്​ വിജിലൻസിൽ പരാതിയെത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story