Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഡി.എഫ് കെ-റെയിൽ...

യു.ഡി.എഫ് കെ-റെയിൽ പ്രതിരോധ ജാഥ നടത്തി

text_fields
bookmark_border
യു.ഡി.എഫ് കെ-റെയിൽ പ്രതിരോധ ജാഥ നടത്തി
cancel
ആലുവ: നിർദിഷ്ട കെ-റെയിൽ സിൽവർലൈൻ കടന്നുപോകുന്ന പാതയിലൂടെ യു.ഡി.എഫ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ-റെയിൽ വിരുദ്ധ വിശദീകരണ പദയാത്ര നടത്തി. നാലാംമൈലിൽ നിന്നാരംഭിച്ച ജാഥ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതി ഈ നാടിന് വേണ്ടന്നും ആലുവയിൽ അതിർത്തിക്കല്ല് ഇടുന്നത് ഉൾപ്പെടെയുള്ള ഒരുനടപടിയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം ചെയർമാൻ കെ.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.ഇ. പരീത്കുഞ്ഞ്, നേതാക്കളായ തോപ്പിൽ അബു, എം.കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas2 udf സിൽവർലൈൻ കടന്നുപോകുന്ന പാതയിലൂടെ യു.ഡി.എഫ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ-റെയിൽ വിരുദ്ധ വിശദീകരണ പദയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story