Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധിക വീടിനുസമീപം...

വയോധിക വീടിനുസമീപം മരിച്ചനിലയിൽ

text_fields
bookmark_border
ചെറുതോണി: വയോധികയായ വീട്ടമ്മയെ വീടിന്​ സമീപത്തെ കൊക്കോ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്‍റെ ഭാര്യ ഗൗരിയാണ് (78) മരിച്ചത്​. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്​​ ഭർത്താവ്​ രാജപ്പനാണ്​ മൃതദേഹം ആദ്യം കണ്ടത്. രാജപ്പന്‍റെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഗൗരിയെ ഉടൻ ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗൗരിയുടെ മാലയും മോതിരവും വീട്ടില്‍ ഊരിവെച്ച നിലയിലാണ്​. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോളിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ചൊവ്വാഴ്ച പൊലീസ് സർജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്​മോര്‍ട്ടം നടത്തും. മക്കളായ ബാബു കളമശ്ശേരിയില്‍ എന്‍ജിനീയറും ബിന്ദു ചെന്നൈയിലുമാണ്​. മരുമക്കള്‍: സുരേഷ്, ദിവ്യ. ചിത്രം TDD death Gauri-cheruthoni-78‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ഗൗരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story