Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:29 AM IST Updated On
date_range 22 Feb 2022 5:29 AM ISTതിരുവനന്തപുരം സ്വദേശി മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം സ്വദേശി മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അറുപറയിലെ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ പാറശ്ശാല, കടയരവിള വീട്ടിൽ അജിയാണ് (34) മരിച്ചത്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ഡൈവിങ് സംഘം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ താഴത്തങ്ങാടി അറുപറയിലായിരുന്നു സംഭവം. സ്ഥാപനത്തിലെ ജോലിക്കുശേഷം അജിയും കൂട്ടുകാരും കുളിക്കാൻ ആറ്റിൽ ഇറങ്ങിയതായിരുന്നു. കാൽവഴുതി അജി വെള്ളത്തിൽ വീണു. അജി മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ അറിയിച്ചു. നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി റബർ ഡിങ്കി ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മൃതദേഹം അറുപുറ കടവിൽനിന്ന് കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story