Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:42 AM IST Updated On
date_range 21 Feb 2022 5:42 AM ISTമുസ്ലിം ലീഗ് സമര സംഗമം
text_fieldsbookmark_border
പറവൂർ: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന രണ്ടാംഘട്ട സമരത്തിൻെറ ഭാഗമായി പറവൂരിൽ സമരസംഗമം നടത്തി. ന്യൂനപക്ഷ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സി.പി.എം കേരളത്തിൽ ബി.ജെ.പിക്കുവേണ്ടി പണിയെടുക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അൻവർ കൈതാരം മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് നിസാർ പാറപ്പുറം, സി.എം. ഹുസൈൻ, ടീ.എ. സിദീഖ്, പി.പി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. പടം EA PVR muslim leage 1 മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരസംഗമം ടി.കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story