Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:42 AM IST Updated On
date_range 21 Feb 2022 5:42 AM ISTഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സയുമായി ജില്ല പഞ്ചായത്ത്
text_fieldsbookmark_border
ആലുവ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകും. 18 വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികളിൽ രക്തസ്രാവമുള്ളവർ, അംഗവൈകല്യമുള്ളവർ എന്നിവരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ, ഹീമോഫീലിയ രോഗികളിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലോകത്തിലെതന്നെ ഏറ്റവും ആധുനികമായ പ്രതിരോധ കുത്തിവെപ്പായ എമിസിസുമാബ് നൽകാനും പദ്ധതി മൂലം കഴിയും. 60,000 രൂപ ചെലവ് വരുന്ന തൊലിക്കടിയിൽ നൽകുന്ന ഇൻസുലിൻപോലുള്ള കുത്തിവെപ്പാണ് ഇത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി വരുന്നത്. 1.2 കോടി രൂപയാണ് ഈ വർഷത്തിൽ മാത്രമായി ജില്ല പഞ്ചായത്ത് വിനിയോഗിക്കുന്നത്. ആലുവ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്മെന്‍റ് സെന്‍ററിന്റെ എട്ടാമത് വാർഷികദിനത്തിൽ അൻവർ സാദത്ത് എം.എൽ.എ പദ്ധതി പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയും 2015 ൽ സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് ജില്ല പഞ്ചായത്താണ്. കഴിഞ്ഞ വർഷം മുതൽ സംസ്ഥാന സർക്കാർ ഈ പദ്ധതി ഏറ്റെടുക്കുകയും മറ്റ് ജില്ലകളിൽകൂടി വ്യാപിപ്പിക്കുകയും ചെയ്തു. ശരീരത്തിൽ രക്തം കട്ട പിടിക്കാതെ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ പൂർണമായി മാറുന്ന മുറക്ക് അക്വാറ്റിക് പൂൾ ഹീമോഫീലിയ രോഗികൾക്ക് തുറന്ന് കൊടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അറിയിച്ചു. ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന ഹീമോഫീലിയ സെന്‍ററിന്റെ എട്ടാം വാർഷികാഘോഷ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി. സെന്‍ററിൽ സൗജന്യ സേവനം നടത്തുന്ന ഡോ. നീരജ് സിദ്ധാർഥനെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ ദിവസം ജന്മദിനമായിരുന്ന അൻവർ സാദത്ത് എം.എൽ.എക്ക് ഹീമോഫീലിയ രോഗികൂടിയായ ഷാജൻ വരച്ച എം.എൽ.എയുടെ രേഖാചിത്രം ചടങ്ങിൽ കൈമാറി. ഡോ.എൻ. വിജയകുമാർ, ഡോ. നീരജ് സിദ്ധാർഥ്, ഹീമോഫീലിയ അങ്കമാലി ചാപ്റ്റർ സെക്രട്ടറി കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി സ്വാഗതവും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas3 dist hosp ആലുവ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്മെന്‍റ് സെന്‍ററിന്റെ എട്ടാം വാർഷികത്തിൽ അൻവർ സാദത്ത് എം.എൽ.എ കേക്ക് മുറിച്ച് മൂന്നര വയസ്സുകാരൻ ജോൺ മരിയ ഡൊമിനിക്കിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
