Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:38 AM IST Updated On
date_range 21 Feb 2022 5:38 AM ISTറേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട കെട്ടിക്കിടക്കുന്നു
text_fieldsbookmark_border
മട്ടാഞ്ചേരി: റേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട കെട്ടി ക്കിടക്കുന്നു. കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ പല റേഷൻ കടകളിലുമായി കാലാവധി കഴിഞ്ഞ മൂവായിരം കിലോയോളം ആട്ട കെട്ടി ക്കിടന്ന് നശിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇവ തിരിച്ചെടുക്കണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിട്ടും റേഷനിങ് അധികൃതർ നിസ്സംഗത തുടരുകയാണെന്നാണ് പരാതി. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ഗോതമ്പാണ് നൽകേണ്ടത്. ഇതിൽ നാല് കിലോ ഗോതമ്പും ഒരു കിലോ ആട്ടയും നൽകാനാണ് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. കടയിലേക്ക് നൽകുന്ന ആട്ട പലപ്പോഴും സമയക്രമം തെറ്റിച്ചാണ് എത്തിക്കുന്നതെന്നാണ് പൊതുവെ ഉയർന്നിട്ടുള്ള പരാതി. പാക്ക് ചെയ്ത തീയതി മുതൽ രണ്ട് മാസമാണ് ആട്ടയുടെ കാലാവധി. കൊച്ചിയിൽ എൺപത് ശതമാനവും പിങ്ക് കാർഡ് ഉടമകളാണ്. ഭക്ഷ്യ വകുപ്പിൻെറ കരുവേലിപ്പടി ഗോഡൗണിൽ നിന്നാണ് പാക്ക് ചെയ്ത ആട്ട റേഷൻ കടകളിലെത്തിക്കുന്നത്. ചിലർ കാലാവധി കഴിഞ്ഞതറിയാതെ കാർഡ് ഉടമകൾക്ക് ആട്ട നൽകുന്ന സാഹചര്യവുമുണ്ട്. കെട്ടിക്കിടക്കുന്ന ആട്ട അധികൃതർ തിരിച്ചെടുക്കാത്തതിനാൽ റേഷൻ വ്യാപാരികൾ കടയിലെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടും പേറുന്നുണ്ട്. അടിയന്തരമായി ഇവ തിരിച്ചെടുക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story