Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണകൂട ഫാഷിസം...

ഭരണകൂട ഫാഷിസം ജുഡീഷ്യറിയെയും സ്വാധീനിക്കുന്നു -പി.ഡി.പി

text_fields
bookmark_border
കൊച്ചി: ഇന്ത്യയിൽ മർദിതന്‍റെ അവസാന അത്താണിയായ കോടതികളില്‍പോലും നീതിയുടെ വിവേചനം ആശങ്കജനകമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. അഹ്​മദാബാദ് സ്ഫോടനക്കേസില്‍ കുറ്റവാളികളെന്ന കണ്ടെത്തലില്‍ 38 പേര്‍ക്ക് വധശിക്ഷയെന്നത് നീതിന്യായ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത വിധിയെഴുത്താണ്. മേൽക്കോടതികളിൽനിന്ന്​ യാഥാർഥ്യബോധത്തോടെ നീതിപൂര്‍വമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതിക്കുവേണ്ടിയുള്ള നിയമപരമായ പരിശ്രമങ്ങളില്‍ പി.ഡി.പി ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന ട്രഷറര്‍ എം.എസ്‌. നൗഷാദ് പറഞ്ഞു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം നിഷാദ് നടയ്ക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ കീഴേടം, പി.എച്ച്.എഫ് സംസ്ഥാന പ്രസിഡന്റ് അന്‍സിം പറക്കെവട്ടി, ഭാരവാഹികളായ കാസിംകുട്ടി, കെ.കെ. റിയാസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story