Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനാഭിമുഖ കുർബാനക്കായി...

ജനാഭിമുഖ കുർബാനക്കായി പ്രതിഷേധിച്ച്​ വിശ്വാസികൾ

text_fields
bookmark_border
കൊച്ചി: കത്തോലിക്കസഭയിൽ ഭൂരിഭാഗം പേരും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന നിയമാനുസൃതം സ്ഥിരമായി ലഭിക്കുന്നതിന്​ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ ഇടവക വിശ്വാസികൾ പൊതുയോഗം സംഘടിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ബസിലിക്ക ഇടവകയിൽ കർദിനാൾ ആലഞ്ചേരിയുടെ ആളുകളെ ഉപയോഗിച്ച് കലാപത്തിന്​ നീക്കം നടത്തുന്നതായി അവർ ആരോപിച്ചു. എറണാകുളം അതിരൂപതയിൽ മാർപാപ്പ നിയമിച്ച ആർച് ബിഷപ് ആന്റണി കരിയിലിനും ജനാഭിമുഖ കുർബാനക്ക്​ പോരാടുന്ന എല്ലാവർക്കും ഒപ്പം ചേർന്ന് ബസിലിക്ക ഇടവകാംഗങ്ങളും ഉറച്ചുനിൽക്കുമെന്നും എറണാകുളം അതിരൂപത ബസിലിക്കയിൽ ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊരു ആരാധനക്രമം അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു. മറ്റു രൂപതകളിൽനിന്ന് ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഇവിടെ വന്ന് താമസമാക്കിയ നല്ലവരായ വിശ്വാസികളിൽ വിഷം കുത്തിവെക്കുന്നവരെ തിരിച്ചറിയണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ബസിലിക്കയുടെ മുന്നിൽ ഞായറാഴ്ച രാവിലെ എട്ടിന്‍റെ ദിവ്യബലിക്കുശേഷം നടന്ന പ്രതിഷേധ റാലി റിട്ട. ജഡ്ജി അഗസ്റ്റിൻ കണിയാംമറ്റം ഉദ്ഘാടനം ചെയ്തു. തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബിഷപ് ഹൗസിന് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജരാർദ് മുഖ്യപ്രഭാഷണം നടത്തി. അൽമായ മുന്നേറ്റം നേതാക്കളായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, നിമ്മി ആന്റണി, സാഹിത്യകാരൻ എ.കെ. പുതുശേരി, വർഗീസ് പറമ്പിൽ, ഗ്ലാൻസി, ആന്റണി ജോസഫ്, തങ്കച്ചൻ പേരയിൽ എന്നിവർ സംസാരിച്ചു. ജോമോൻ, ബെന്നി വാഴപ്പിള്ളി, ജോമോൻ തോട്ടാപ്പിള്ളി, ബോബി മലയിൽ, ജിജി തോമസ്, ജോൺ ജേക്കബ്, പാപ്പച്ചൻ ആത്തപ്പിള്ളി, ജോയ് മൂഴിക്കുളം, ജോഷി തച്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story