Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:37 AM IST Updated On
date_range 21 Feb 2022 5:37 AM ISTസസ്പെൻഷൻ പിൻവലിക്കണം -കെ.ആർ.ഡി.എസ്.എ
text_fieldsbookmark_border
കാക്കനാട്: ഫോർട്ട് കൊച്ചി ആർ.ഡി ഓഫിസിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി റവന്യൂ ജീവനക്കാർ. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും സംവിധാനത്തിൻെറ പിഴവ് ജീവനക്കാരിൽ കെട്ടിവെച്ച് മുകളിലുള്ളവർ രക്ഷപ്പെടുന്ന രീതിയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിലൂടെ മനസ്സിലാക്കുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വ്യക്തമാക്കി. തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരെ നിയമിക്കുക, തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യമുണ്ടാക്കുക, ആവശ്യാനുസരണം കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അനുവദിക്കുക, ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story