Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലുറപ്പ് വേതനം...

തൊഴിലുറപ്പ് വേതനം ലഭിക്കുന്നില്ല; ജാതിവിവേചനമെന്ന് ഭാരതീയ പട്ടികജന സമാജം

text_fields
bookmark_border
കിഴക്കമ്പലം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ ജാതി തിരിച്ച് കൂലി കൊടുക്കുകയും എസ്​.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം മാസങ്ങളായി കൂലി കൊടുക്കാതിരിക്കുകയും ചെയ്യുന്നതായി ഭാരതീയ പട്ടികജന സമാജം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന്​ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടും ഒരുപരിഹാരവും ഉണ്ടാകാത്തത് ജാതിവിവേചനത്തിന്റെ ഭാഗമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കാലാവധി തീരുന്ന മുറക്ക്​ സമയബന്ധിതമായി പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗതലത്തില്‍ നടക്കുന്ന വീഴ്ചകള്‍ സര്‍ക്കാറുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളോടുള്ള വിവേചനത്തിനെതിരെ തൊഴിലുറപ്പ്​ തൊഴിലാളികളുടെ കൂട്ടായ്മയുടെ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഭാരതീയ പട്ടികജന സമാജം നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.കെ. അയ്യപ്പനും ജനറല്‍ സെക്രട്ടറി സജീവ് പിണര്‍മുണ്ടയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story