Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:36 AM IST Updated On
date_range 21 Feb 2022 5:36 AM ISTകടയിൽ വെച്ച് കാലിൽ തട്ടി; അടിപിടിക്കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
അടിപിടിക്കേസിൽ മൂന്നുപേർ അറസ്റ്റിൽ കൊച്ചി: കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ നിൽക്കവെ കാലിൽ തട്ടിയതിനെ ചോദ്യംചെയ്യുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. തേവര കോന്തുരുത്തി ചൈതന്യ നഗറിൽ ഉദയത്തറ വീട്ടിൽ സുനീഷ് (28), സഹോദരൻ നിധീഷ് (30) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ചുറ്റിക കൊണ്ട് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പരിക്കേറ്റ കടവന്ത്ര ചിറയന്തറ വീട്ടിൽ അനിൽകുമാറിനെ തിരിച്ചാക്രമിച്ച കേസിലും അറസ്റ്റ് ചെയ്തു. സുനീഷ് വധശ്രമ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. കുര്യാക്കോസ്, അസി. കമീഷണർ നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ സൗത്ത് പൊലീസ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story