Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTടീച്ചേഴ്സ് അസോ. സമ്മേളനം സംഘടിപ്പിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സമ്മേളനം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ അശാസ്ത്രീയ തീരുമാനങ്ങൾ പിൻവലിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള ആശങ്കകൾ പരിഹരിക്കണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിയമനം നടത്തിയിട്ട് അംഗീകാരം ലഭിക്കാത്ത മുഴുവൻ അധ്യാപകരുടെയും നിയമനം അംഗീകരിക്കുക, മെഡിസെപ് പദ്ധതി ഉടൻ നടപ്പിലാക്കുക തുടങ്ങി വിവിധ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ് ബിജു കെ.ജോൺ അധ്യക്ഷതവഹിച്ചു. സംസ്ഥാന സീനിയർ എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവഹകസമിതി അംഗം വിൻസെന്‍റ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി അനൂബ് ജോൺ ട്രഷറർ ജോബി കുര്യാക്കോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജൂണോ ജോർജ്, ജോസ്, സെലിന ജോർജ്, എം.എ. സാദിഖ്, ഷാജി ജോൺ, ജയ്സൺ പോൾ, ബിജു എം.പോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിജു കെ.ജോൺ (പ്രസി), പ്രവീൺ ഗോപിനാഥ് (വൈസ് പ്രസി) അനൂബ് ജോൺ(സെക്ര),ബിജു എം. പോൾ (ജോയന്‍റ് സെക്ര)ഷാജി ജോൺ (ട്രഷ),എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story