Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:47 AM IST Updated On
date_range 20 Feb 2022 5:47 AM ISTവസ്ത്ര വിവാദം ഗൂഢതന്ത്രം -കെ.എൻ.എം
text_fieldsbookmark_border
കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കങ്ങൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കെ.എൻ.എം സംസ്ഥാന ഉന്നതാധികാര സമിതി. മുസ്‍ലിം പെൺകുട്ടികളുടെ വസ്ത്രരീതിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദങ്ങളെ വോട്ടുവലയാക്കി മാറ്റാനും അവരെ കാമ്പസുകളിൽനിന്നകറ്റാനുമുള്ള തന്ത്രമാണ്. ഗവർണർ സ്ഥാനം വഹിക്കുന്നവർ വരെ മതവിധി പറഞ്ഞ് അപഹാസ്യനാകുന്ന അവസ്ഥ തെറ്റായ സന്ദേശമാണ് നൽകുന്നത് -യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മദനി, പി.പി. ഉണ്ണീൻകുട്ടി മൗലവി, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, നൂർമുഹമ്മദ് നൂർഷാ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story