Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:47 AM IST Updated On
date_range 20 Feb 2022 5:47 AM ISTനിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
text_fieldsbookmark_border
ആലങ്ങാട്: ആലുവ-പറവൂർ റോഡിൽ നിയന്ത്രണംവിട്ട ചരക്കുലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകരുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ബിവറേജസ് ഷോപ്പിന് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. തകർന്ന പോസ്റ്റ് ലോറിയിലേക്ക് വീണു. ലൈനുകൾ നിലത്ത് പൊട്ടി വീണതോടെ സമീപത്തെ ഉണങ്ങിയ ചവർക്കൂനക്ക് തീ പിടിച്ചു. തീനാളങ്ങൾ ലോറിയുടെ അടിയിലേക്ക് എത്തിയെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണച്ചു. ഉടൻ നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അപകട വിവരം അറിയിച്ചു. തുടർന്ന് ആലുവയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന തീ അണക്കാൻ ശ്രമം നടത്തി. അധികൃതർ എത്തി വൈദ്യുതിബന്ധവും വിച്ഛേദിച്ചു. അര മണിക്കൂറിനുള്ളിൽതന്നെ ഇവർ തീ അണച്ചത് വൻ അപകടം ഒഴിവാകാൻ കാരണമായി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തകരാറിലായ വൈദ്യുതിബന്ധം വൈകീട്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. പടം EA PVR niyanthranam vitta 5 ആലങ്ങാട് ബിവറേജസ് ഷോപ്പിന് മുന്നിൽ ഉണ്ടായ അപകടത്തെത്തുടർന്ന് അഗ്നിരക്ഷാസേന തീ അണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
