Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:47 AM IST Updated On
date_range 20 Feb 2022 5:47 AM ISTഅസുഖബാധിതനായ കപ്പൽ ഓഫിസർക്ക് രക്ഷകരായി തീരസംരക്ഷണ സേന
text_fieldsbookmark_border
മട്ടാഞ്ചേരി: പുറംകടലിൽ ചരക്ക് കപ്പലിൽനിന്ന് അസുഖത്തെതുടർന്ന് അവശനായ ഓഫിസർക്ക് രക്ഷകരായി തീരസംരക്ഷണ സേന. എം.ടി. സൺ ഡോരോ എന്ന കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറായ ആനന്ദ് നാരായണന് കടുത്ത വയറുവേദനയെത്തുടർന്നാണ് കപ്പലധികൃതർ കോസ്റ്റ് ഗാർഡിനോട് സഹായാഭ്യർഥന നടത്തിയത്. കോസ്റ്റ്ഗാർഡിൻെറ സി-144 എന്ന കപ്പൽ ഇദ്ദേഹത്തിന് ചികിത്സ സഹായവുമായെത്തി. ബേപ്പുരിന് പടിഞ്ഞാറ് കടലിലായിരുന്നു സംഭവം. കപ്പലിൽനിന്ന് കോസ്റ്റ് ഗാർഡ് അധികൃതർ ആനന്ദ് നാരായണനെ ബേപ്പൂർ തുറമുഖത്തെത്തിച്ച് അവിടെനിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംഗപ്പൂരിൽനിന്ന് ന്യൂ മംഗളൂരുവിലേയ്ക്ക് ചരക്കുമായി പോകുകയായിരുന്നു കപ്പൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
