Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനയാത്രികരെ വീഴ്ത്തി...

വാഹനയാത്രികരെ വീഴ്ത്തി 'ഹമ്പ്​'

text_fields
bookmark_border
വാഹനയാത്രികരെ വീഴ്ത്തി  ഹമ്പ്​
cancel
എടവനക്കാട്: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാതയില്‍ എടവനക്കാട് പഴങ്ങാട് ഹിദായത്തുല്‍ ഇസ്​ലാം ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം റോഡിൽ സ്ഥാപിച്ച ഹമ്പ് തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും ഇല്ലാത്തത് അപകടക്കെണിയാകുന്നു. അപകടങ്ങൾ പതിവായതിനെ തുടർന്ന് നാട്ടുകാരാണ് മുന്നറിയിപ്പ്​ അടയാളങ്ങൾ വരച്ചത്. സംസ്ഥാന പാത ടാറിങ് നടത്തിയപ്പോഴാണ്​ അടയാളങ്ങളും ഇല്ലാതായത്​. ദൂരെനിന്ന് വരുന്ന വാഹന ഡ്രൈവർമാർ തൊട്ടടുത്ത് എത്തുമ്പോഴാണ് കാണുക. ഹമ്പില്‍ ചാടി നിയന്ത്രണംവിട്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടബൈക്കിൽനിന്ന് വീണ് ഇരുചക്രവാഹന യാത്രിക‍ൻെറ കാൽ ഒടിഞ്ഞിരുന്നു. സ്വകാര്യ ബസുകളിലെ യാത്രക്കാര്‍ക്കും പരിക്കേൽക്കുന്നുണ്ട്​. ബസ് ഹമ്പ് ചാടുമ്പോള്‍ സീറ്റിലിരിക്കുന്നവരെ എടുത്തടിക്കുന്നതായാണ് പരാതി. അശാസ്ത്രീയ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന പരാതി നേരത്തെമുതല്‍ നാട്ടുകാര്‍ ഉന്നിയിക്കുന്നതാണ്. നിരന്തരം അപകടങ്ങളുണ്ടായിട്ടും ഇത് തിരിച്ചറിയുന്നതിന്​ സൂചന ബോര്‍ഡുകൾ സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story