Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:46 AM IST Updated On
date_range 20 Feb 2022 5:46 AM ISTവഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണം -മുസ്ലിം ലീഗ്
text_fieldsbookmark_border
കൊച്ചി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ട ഭാഗമായി മുസ്ലിം ലീഗ് കൊച്ചി 12, 13, 16 ഡിവിഷനുകൾ സംയുക്തമായി ചുള്ളിക്കൽ അബാദ് ജങ്ഷനിൽ പ്രതിഷേധസംഗമം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് പി.എസ്. ആഷിഖ് ഉദ്ഘാടനം ചെയ്തു. പി.എസ്.സിക്ക് വിട്ട നടപടി നിയമസഭ ചേർന്ന് നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ, എ.എ. ഷമീർ, യൂനുസ് കൊച്ചങ്ങാടി, വി.എ. ഉമ്മർകുട്ടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ജോസഫ് മാർട്ടിൻ, വിവിധ സംഘടന നേതാക്കളായ നബീൽ സ്വലാഹി കാസർകോട്, ആമിറുദ്ദീൻ ഫൈസി, കെ.കെ.എം. അഷ്റഫ്, എൻ.കെ. അസ്ലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story