Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTയുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
ആലുവ: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി റൂറൽ പൊലീസ്. ഇതിൻെറ ഭാഗമായി ഒരാളെക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂര്‍ വെടിമറ താന്നിപ്പാടം ഭാഗത്ത് തോപ്പില്‍പറമ്പ് വീട്ടില്‍ സജാദിനെയാണ് (32) അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിൻെറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപറേഷൻ ഡാർക്ക് ഹണ്ടിൻെറ ഭാഗമായാണ് നടപടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദേഹോപദ്രവം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, വിശ്വാസ വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന, ആയുധ നിയമപ്രകാരമുള്ള കേസ് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് ഇയള്‍. ഓപറേഷൻ ഡാർക്ക് ഹണ്ടിൻെറ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പെടെ 37 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. 31 പേരെ നാട് കടത്തുകയും ചെയ്തു. ക്യാപ്ഷൻ ea yas5 sajad സജാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
