Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTപാല്യതുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും -പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
പറവൂർ: വടക്കേക്കര പഞ്ചായത്തിലെ 14ാം വാർഡ് പാല്യതുരുത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇതിന് വേണ്ടി ആലുവ ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ തയാറാക്കിയ 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് 2021-22 വർഷത്തെ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അദ്ദേഹം അറിയിച്ചു. വടക്കേക്കരയിൽ പരാതി പരിഹാര അദാലത് പറവൂർ: വടക്കേക്കര പഞ്ചായത്തിൽ കെൽസയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരാതി പരിഹാര അദാലത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവിസ് പാനൽ അംഗം ബി.എ. ഈശ്വർ പ്രസാദ്, പാരാ ലീഗൽ വളന്‍റിയർ ആശ ഷാബു എന്നിവർ നേതൃത്വം നൽകി. സ്ഥിരം സമിതി അധ്യക്ഷരായ ലൈജു ജോസഫ്, മിനി വർഗീസ് മാണിയാറ, ബീന രത്നൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story