Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:44 AM IST Updated On
date_range 20 Feb 2022 5:44 AM ISTആശുപത്രിയിൽ ഫ്രീസിങ് യൂനിറ്റ് തകരാർ; എൽ.ഡി.എഫ് പ്രതിഷേധം
text_fieldsbookmark_border
അങ്കമാലി: താലൂക്ക് ആശുപത്രിയിലെ നാലുമാസമായി പ്രവർത്തനരഹിതമായ ഫ്രീസിങ് യൂനിറ്റ് തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കുന്നതിന് നാമമാത്ര തുകയാണ് ഈടാക്കുന്നത്. അതേ സമയം സ്വകാര്യ സ്ഥാപനങ്ങളിൽ 3000 മുതൽ 4000 രൂപ വരെ നൽകണം. 2017ൽ താലൂക്ക് ആശുപത്രിക്ക് സ്വകാര്യ കമ്പനി സംഭാവന നൽകിയതാണ് ഈ ഫ്രീസിങ് യൂനിറ്റ്. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, പി.എൻ. ജോഷി, ഗ്രേസി ദേവസി, ലേഖ മധു, മാർട്ടിൻ ബി. മുണ്ടാടൻ, രജിനി ശിവദാസൻ, മോളി മാത്യു, സരിത അനിൽ, അജിത ഷിജോ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, ഇ.ഡി. ജോയി, കെ.കെ. സലി എന്നിവർ സംസാരിച്ചു. EA ANKA 3 HOSPITAL അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഫ്രീസിങ് യൂനിറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
