Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.പിമാരുടെ കോൺഫറൻസിൽ...

എം.പിമാരുടെ കോൺഫറൻസിൽ നാല് വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തണം -ഹൈബി ഈഡൻ

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രി 26ന്‌ വിളിച്ച എം.പിമാരുടെ കോൺഫറൻസിൽ നാല് വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. ബി.പി.സി.എൽ സ്വകാര്യവത്കരണത്തിലും പോളിയോൾസ് ഉദ്​പാദന പ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനത്തിലും സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണമെന്നാണ് ഒന്നാമത്തെ ആവശ്യം. കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക്​ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭ്യമാക്കുന്നതിന്‌ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് രണ്ടാമത്തെ ആവശ്യം. തൃപ്പൂണിത്തുറ എസ്​.എൻ ജങ്​ഷൻ മുതൽ റെയിൽവേ സ്​റ്റേഷൻ വരെ റോഡ്​ വീതി കൂട്ടിനിർമിക്കാൻ അടിയന്തര നടപടി വേണമെന്നതും തൃക്കാക്കര കേന്ദ്രീയ വിദ്യാലയത്തിന്‌ ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നതുമാണ്​ മറ്റ്​ വിഷയങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story