Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി ടൗണില്‍...

കാലടി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി

text_fields
bookmark_border
കാലടി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി
cancel
കാലടി: . ശനിയാഴ്ച രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വരെ നീണ്ടു. കുറച്ചുദിവസങ്ങളായി കാലടിയില്‍ ഗതാഗത തടസ്സം സ്ഥിരമാണ്. നിലവില്‍ കാലടി ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്​നല്‍ സംവിധാനം താറുമാറാണ്​. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പെട്ടു. ബസുകള്‍ പലതും സമയം വൈകിയതിനാല്‍ സര്‍വിസ് പകുതി വെച്ച് നിര്‍ത്തേണ്ട അവസ്ഥയിലായി. അടിയന്തരമായി വണ്‍വേ റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടും സിഗ്​നല്‍ സംവിധാനം പുനഃസ്ഥാപിച്ചും ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചിത്രം കാലടി ജങ്​ഷനിലെ ഗതാഗത തടസ്സം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story