Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്‍ പഞ്ചായത്ത്...

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

text_fields
bookmark_border
പെരുമ്പാവൂര്‍: മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ കൂറുമാറ്റത്തി‍ൻെറ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയാക്കി. വെങ്ങോല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ സ്വാതി റെജികുമാറാണ് നടപടിക്ക് വിധേയയായത്. എല്‍. ഡി.എഫ് പിന്തുണയോടെ വിജയിച്ച് യു.ഡി.എഫില്‍ ചേര്‍ന്ന് പ്രസിഡന്‍റായ സ്വാതി റെജികുമാറിനെ തെരഞ്ഞെടുപ്പ്​ കമീഷന്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യയാക്കിയത്. എല്‍.ഡി.എഫ് ഭരണസമിതിയുടെ വിപ്പ് ലംഘിച്ചാണ് 2019ല്‍ യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറി സ്വാതി പ്രസിഡന്‍റായത്. 23 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് 12ഉം യു.ഡി.എഫിന് 11 ഉം സീറ്റുകളായിരുന്നു. പ്രസിഡന്‍റ്​ സ്ഥാനം ദലിത്​ സംവരണമായിരുന്നു. യു.ഡി.എഫില്‍നിന്ന്​ ആരും ജയിക്കാത്തതിനാല്‍ സ്വാതി റെജികുമാറിനെ കൂറുമാറ്റി യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. വെങ്ങോല പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍നിന്ന്​ സി.പി.എം പിന്തുണയോടെ വിജയിച്ച ഇവര്‍ പ്രസിഡന്‍റായിരുന്ന എല്‍.ഡി.എഫിലെ ധന്യ ലെജുവിനെ അട്ടിമറിച്ചാണ് അധ്യക്ഷ പദവിയിലെത്തിയത്. ധന്യലെജു തെരഞ്ഞെടുപ്പ് കമീഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്വാതിക്കെതിരെ നടപടിയുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story