Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപ്പോളോ ആശുപത്രിയിൽ...

അപ്പോളോ ആശുപത്രിയിൽ അർബുദത്തിന് അത്യാധുനിക ചികിത്സ

text_fields
bookmark_border
അപ്പോളോ ആശുപത്രിയിൽ അർബുദത്തിന് അത്യാധുനിക ചികിത്സ
cancel
അങ്കമാലി: അപ്പോളോ അഡ്​ലക്സിൽ അർബുദ ചികിത്സക്ക് ലോകോത്തര നിലവാരത്തിൽ നിർമിച്ച കീമോതെറപ്പി യൂനിറ്റ് പ്രവർത്തനം തുടങ്ങി. ചെന്നൈ എ.പി.സി.സി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ജലാലി, അപ്പോളോ സി.ഇ.ഒ പി. നീലകണ്ണൻ, അപ്പോളോ പ്രോട്ടോണ്‍ സി.ഇ.ഒ ഹരീഷ് ത്രിവേദി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കീമോതെറപ്പി യൂനിറ്റിൽ ഡോ. രാകേഷ് ജലാലിക്കൊപ്പം അപ്പോളോ പ്രോട്ടോൺ സെന്‍ററിലെ വിദഗ്​ധരായ ഡോക്ടർമാരുടെ സേവനവുമുണ്ടാകും. അപ്പോളോ പ്രോട്ടോണിലെ ഡോക്ടര്‍മാരുടെ സേവനവും ലോകോത്തര പരിചരണവും ഇനി കേരളത്തിനും ലഭ്യമാകുമെന്ന് ആശുപത്രി സി.ഇ.ഒ പി. നീലകണ്ണന്‍ അറിയിച്ചു. അർബുദ ചികിത്സാ രംഗത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും വികസിത ചികിത്സാരീതിയാണ് അപ്പോളോ പ്രോട്ടോൺ സെന്‍ററി‍ൻെറ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. അർബുദത്തിന്​ ഏറ്റവും മികച്ച ചികിത്സ സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാവർക്കും ലഭ്യമാക്കുകയാണ് അപ്പോളോ ആശുപത്രി ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. രാകേഷ് ജലാലി, ഓങ്കോളജി ഡോക്ടര്‍മാരായ ഡോ. ഫിലിപ് ജോര്‍ജ് കുറ്റിക്കാട്ട്, ഡോ. ഹരികുമാര്‍ ഉണ്ണി, ജോയി ഗോമസ്, മാർക്കറ്റിങ് വിഭാഗം ജനറൽ മാനേജർ എസ്. നരസിംഹന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. രണ്ട് ചിത്രങ്ങൾ. ER ANKA 1 CANSAR അങ്കമാലി അപ്പോളോ ആശുപത്രിയിൽ ലോകോത്തര നിലവാരത്തിൽ ആരംഭിച്ച കീമോതെറപ്പി യൂനിറ്റ് ചെന്നൈ എ.പി.സി.സി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ജലാലി, അപ്പോളോ സി.ഇ.ഒ പി. നീലകണ്ണൻ, അപ്പോളോ പ്രോട്ടോണ്‍ സി.ഇ.ഒ ഹരീഷ് ത്രിവേദി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story