Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:40 AM IST Updated On
date_range 20 Feb 2022 5:40 AM ISTതദ്ദേശ സ്വയംഭരണ ദിനാഘോഷവും പുരസ്കാര വിതരണവും നടത്തി
text_fieldsbookmark_border
കൊച്ചി: തദ്ദേശ സ്വയംഭരണ ദിനവുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ഹാളില്‍ ജില്ലതല ഉദ്ഘാടനവും നവകേരളം പദ്ധതി സെമിനാര്‍ ഉദ്ഘാടനവും കോർപറേഷൻ മേയർ എം. അനില്‍ കുമാര്‍ നിര്‍വഹിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലതല പുരസ്‌കാരങ്ങള്‍ ഹൈബി ഈഡന്‍ എം.പിയും ടി.ജെ. വിനോദ് എം.എല്‍.എയും ചേര്‍ന്ന് സമ്മാനിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കുന്നുകര പഞ്ചായത്ത് പ്രസിഡന്‍റ് സൈന ബാബുവും വൈസ് പ്രസിഡന്‍റ് എം.എ. അബ്ദുൽ ജബ്ബാറും മറ്റ് മെംബര്‍മാരും പഞ്ചായത്ത് സെക്രട്ടറി അഫ്സല്‍ രാജും ചേര്‍ന്ന് ഏറ്റുവാങ്ങി. ആസൂത്രണ മികവും പദ്ധതി നിര്‍വഹണവുമാണ് പഞ്ചായത്തിനെ സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് പാലക്കുഴയാണ്. പഞ്ചായത്തിനുവേണ്ടി പ്രസിഡന്‍റ് കെ.എ. ജയ, വൈസ് പ്രസിഡന്‍റ് ബിജു മുണ്ടപ്ലാക്കില്‍, മറ്റ് മെംബര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. ശ്രീദേവി തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലയിലെ മഹാത്മ പുരസ്‌കാരം തിരുമാറാടി പഞ്ചായത്തും കുന്നുകര പഞ്ചായത്തും തുല്യമായി പങ്കിട്ടു. ഉദ്ഘാടനച്ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ വിഷ്ണുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ല അധ്യക്ഷൻ പി.എ.എം ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ല പ്രസിഡന്‍റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍, കോര്‍പറേഷന്‍ കൗൺസിലര്‍ പി.ആര്‍. റെനീഷ്, റീജനല്‍ ജോയന്‍റ് ഡയറക്ടര്‍ (ആര്‍.ജെ.ഡി) അരുണ്‍ രംഗന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.പി) കെ.ജെ. ജോയ്, പ്രോജക്ട് ഡയറക്ടര്‍ ട്രീസ ജോസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. er panjayath day തദ്ദേശ സ്വയംഭരണദിനം ജില്ലതല ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story