Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യയില്‍...

ഇന്ത്യയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ -ബഹുജന കൂട്ടായ്മ

text_fields
bookmark_border
ഇന്ത്യയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ -ബഹുജന കൂട്ടായ്മ
cancel
പെരുമ്പാവൂര്‍: ഇന്ത്യയില്‍ അടുത്ത കാലത്തായി നടക്കുന്ന ഭരണകൂട ഭീകരതകള്‍ ഭരണഘടനയുടെ അന്തസ്സത്തപോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിയതായി വാഴക്കുളം പഞ്ചായത്ത് മുസ്​ലിം മഹല്ല് അസോസിയേഷന്‍ മാറമ്പള്ളിയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഈദ്ഗാഹ് പ്രശ്‌നങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റം, ഹിജാബ് നിരോധനം ഇതെല്ലാം ഇതി‍ൻെറ ചൂണ്ടുപലകയാണെന്ന് സമ്മേളനം വിലയിരുത്തി. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് അസോസിയേഷന്‍ പ്രസിഡന്‍റ്​ എം.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപാല്‍ ഡിയോ, സമസ്ത മുശാവറ അംഗം ഇ.കെ. ഹസന്‍ ഫൈസി, എ.പി. അഷ്​റഫ് മൗലവി, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ എം.കെ. അബൂബക്കര്‍ ഫാറൂഖി, ജമാഅത്ത് കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡന്‍റ്​ എന്‍.വി.സി. അഹമ്മദ്, കെ.എന്‍.എം മണ്ഡലം സെക്രട്ടറി കെ.എ. നൗഷാദ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുല്‍ അസീസ്, സുധീര്‍ മുച്ചേത്ത്, അര്‍ഷാദ് പൂവത്തിങ്കല്‍, അബൂബക്കര്‍ റഷാദി, നാസര്‍ മറ്റപ്പിള്ളി, കമാല്‍ റഷാദി, അബ്ദുല്‍ അസീസ് കാച്ചാംകുഴി, വി.കെ. ഇബ്രാഹീം, ടി.പി. മക്കാര്‍പിള്ള, ടി.എം. സത്താര്‍, എം.എ. മുഹമ്മദ് കുഞ്ഞാമി, സലീം വാണിയക്കാട്ട്, എ.എം. ബഷീര്‍, മുഹമ്മദ്കുഞ്ഞ് മുച്ചേത്ത്, മുട്ടം അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 C.A. Moosa Moulavi വാഴക്കുളം പഞ്ചായത്ത് മുസ്​ലിം മഹല്ല് അസോസിയേഷന്‍ മാറമ്പള്ളിയില്‍ സംഘടിപ്പിച്ച അവകാശസംരക്ഷണ ബഹുജന കൂട്ടായ്മ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story