Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷിക വികസത്തിനായി...

കാർഷിക വികസത്തിനായി കേരഗ്രാമങ്ങൾ ഒരുങ്ങുന്നു

text_fields
bookmark_border
കോതമംഗലം: കാർഷിക വകുപ്പി‍ൻെറ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. ഉദ്ഘാടനം വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് പോത്താനിക്കാട്ട്​ മന്ത്രി പി. പ്രസാദ് നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നാളികേരത്തി‍ൻെറ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിച്ച് കേരകർഷകരെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാഗതസംഘം യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷിഭവനിലെയും കർഷകരെ പങ്കെടുപ്പിച്ച് പോത്താനിക്കാട് തെങ്ങുകയറ്റം, തേങ്ങ പൊതിക്കൽ, തേങ്ങ ചുരണ്ടൽ, ഓലമെടയൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരാർഥികൾ മത്സര സാമഗ്രികൾ കൊണ്ടുവരണം. ചൊവ്വാഴ്ച അഞ്ചിനുമുമ്പ്​ അതത് കൃഷിഭവനിൽ പേര് നൽകുകയും വേണം. കുട്ടികൾക്ക് ഓലകൊണ്ടുള്ള പ്രത്യേകം മത്സരങ്ങൾ ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story