Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ മണപ്പുറത്തെ...

ആലുവ മണപ്പുറത്തെ ബലിത്തറ ലേലം തടസ്സമില്ലാതെ നടത്തണമെന്ന്​ പൊലീസിനോട്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: ആലുവ മണപ്പുറത്തെ ബലിത്തറ ലേലം തടസ്സമില്ലാതെ നടക്കുമെന്നുറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന്​ ​പൊലീസിനോട്​​​ ഹൈകോടതി. ഈ മാസം 22ന്​ നടക്കുന്ന ലേലം സംബന്ധിച്ചാണ്​ ആലുവ റൂറൽ എസ്.പിക്കും ആലുവ ഈസ്റ്റ് സി.ഐക്കും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്​. ലേലനടപടികൾക്ക് മേൽനോട്ടം വഹിക്കാൻ അഭിഭാഷക കമീഷണറെ നിയമിക്കേണ്ടതുണ്ടോയെന്ന് ഹരജി 21ന്​ വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനിക്കാമെന്നും വ്യക്തമാക്കി. മഹാശിവരാത്രിയോടനുബന്ധിച്ച് ബലികർമങ്ങൾ നടത്താനായി ആലുവ മണപ്പുറത്തെ ബലിത്തറ 15നും 16നും ലേലം ചെയ്തുകൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ശ്രമങ്ങൾ ഒരുകൂട്ടം പുരോഹിതർ തടഞ്ഞിരുന്നു. പുരോഹിതരുടെ എതിർപ്പിനെത്തുടർന്ന് ലേലം മുടങ്ങിയത്​ വാർത്തയായതിനെത്തുടർന്ന്​ സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചി‍ൻെറ ഉത്തരവ്​. ആർച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്‌ണ വാധ്യാരുടെ നേതൃത്വത്തിലാണ് പുരോഹിതർ ലേലനടപടി തടഞ്ഞതെന്ന് സർക്കാർ അഭിഭാഷകനും ദേവസ്വം ബോർഡി‍ൻെറ അഭിഭാഷകനും കേസ്​ പരിഗണിക്കവേ കോടതിയെ അറിയിച്ചു. തുടർന്ന് രാധാകൃഷ്‌ണ വാധ്യാരുടെ വിലാസം ഹാജരാക്കാൻ ദേവസ്വം ബോർഡിനോട്​ നിർദേശിച്ച് ഹരജി ഉച്ചക്ക് പരിഗണിക്കാൻ മാറ്റി. വിലാസം ബോർഡ് ഹാജരാക്കിയതിനെത്തുടർന്ന് രാധാകൃഷ്‌ണ വാധ്യാരെ ഹരജിയിൽ സ്വമേധയാ ഹൈകോടതി കക്ഷി ചേർത്തു. ആലുവ ഈസ്റ്റ് സി.ഐ മുഖേന അടിയന്തരമായി നോട്ടീസ് നൽകാനും നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ 60 മേജർ ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തമായിട്ടുള്ളതെന്നും ശബരിമലയിൽനിന്നുള്ള അധികവരുമാനം കൊണ്ടാണ് മറ്റ്​ ക്ഷേത്രങ്ങളിൽ കാര്യങ്ങൾ നടക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അടിസ്ഥാന ലേലത്തുക കുറക്കണമെന്നും ജി.എസ്.ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പുരോഹിതർ ലേലനടപടികൾ ബഹിഷ്​കരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story