Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:47 AM IST Updated On
date_range 19 Feb 2022 5:47 AM ISTവൃക്കകൾ തകരാറിലായവർക്കായി നാട് കൈകോർക്കുന്നു
text_fieldsbookmark_border
പള്ളുരുത്തി: ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്ന രണ്ട് പള്ളുരുത്തി സ്വദേശികളുടെ വൃക്ക മാറ്റി വെക്കലിനായി നാട് കൈകോർക്കുന്നു. പള്ളുരുത്തി നമ്പ്യാപുരം റോഡിൽ താമസിക്കുന്ന ഷെഫീഖ് (40), അനർഘ (31) എന്നിവരുടെ ചികിത്സക്കായാണ് നാട് ഒന്നാകെ രംഗത്തിറങ്ങിയിരിക്കുന്നത്. പള്ളുരുത്തിയിൽ മൊബൈൽ ഷോപ് നടത്തി വരികയായിരുന്നു ഷെഫീഖ്. അസുഖം മൂർഛിച്ചതിനെ തുടർന്ന് കട പൂട്ടേണ്ടി വന്നു. അനർഘയുടെ ഭർത്താവ് സാം കൂലിപ്പണിക്കാരനാണ്. ഏറെ നാളുകളായി സാമിന് ജോലിക്കു പോകാൻ കഴിഞ്ഞിട്ടില്ല. ഭാര്യയുടെ ചികിത്സക്കായി കടബാധ്യത ഏറിയതോടെ ദുരിതത്തിലാണ്. പള്ളുരുത്തിയുടെ കൂട്ടായ്മയാണ് ഇവരുടെ കുടുംബങ്ങളുടെ കരുത്തായി മാറിയിരിക്കുന്നത്. പെരുമ്പടപ്പ് ഫോർട്ട്കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന ചിറ്റേപ്പള്ളി എന്ന സ്വകാര്യ ബസ് ഇവരുടെ ചികിത്സക്കായി കാരുണ്യ യാത്ര നടത്തി. കെ. ബാബു എം.എൽ.എ യാത്ര ഉദ്ഘാടനം ചെയ്തു. ബസിൻെറ കലക്ഷൻ ചികിത്സ സമിതിയെ ഏൽപ്പിക്കുമെന്ന് ഉടമ പറഞ്ഞു. ഡിവിഷൻ കൗൺസിലർ പി.എസ്. വിജു ചെയർമാനായുള്ള ചികിത്സാക്കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story