Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂര്‍ ബ്ലോക്ക്...

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ്​ ഗ്രൂപ് യോഗം

text_fields
bookmark_border
പറവൂര്‍: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതി നിർദേശങ്ങള്‍ക്കായി വിവിധ വര്‍ക്കിങ്​ ഗ്രൂപ്പുകളുടെ പൊതുയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ ധനവിഭവത്തെ കുറിച്ചും മേഖല വിഭജനത്തെ കുറിച്ചും സംസാരിച്ചു. യോഗത്തില്‍ വിവിധ പദ്ധതികളെ കുറിച്ചുള്ള നിർദേശങ്ങള്‍ ഉണ്ടായി. പൊക്കാളി കൃഷി വ്യാപനത്തിനും ബ്ലോക്ക് പരിധിയിലെ തോടുകളിലെയും ജലാശയങ്ങളിലെയും പുഴകളിലെയും എക്കല്‍ മണ്ണും മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും മുന്തിയ പരിഗണന നല്‍കാൻ തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഗാന അനൂപ്, ബബിത ദിലീപ്കുമാര്‍, ബാബു തമ്പുരാട്ടി, മെംബര്‍മാരായ കമല സദാനന്ദന്‍, പി.വി. മണി ടീച്ചര്‍, മുരളീധരന്‍, ആന്റണി കോട്ടക്കല്‍, ജി.ഇ.ഒ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story