Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്റ്റര്‍ ഡി.എം...

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍ നഴ്സിങ് അവാർഡ്​: ഗ്രാന്‍ഡ് ജൂറിയായി

text_fields
bookmark_border
കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഏര്‍പ്പെടുത്തുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാർഡിനുള്ള ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സിറ്റ്‌സര്‍ലൻഡിലെ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്-ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബല്‍ എച്ച്‌.ഐ.വി പ്രിവന്‍ഷന്‍ കോയലീഷന്‍ കോചെയര്‍പേഴ്‌സനും ബൊട്​സ്വാന മുന്‍ ആരോഗ്യമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ പ്രഫ. ഷെയ്‌ല ത്‌ലോ തുടങ്ങിയവരെയാണ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. നഴ്സിങ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തുന്ന ഒരാള്‍ക്ക് 2,50,000 ഡോളറിന്റെ ഗ്രാൻഡ്​ പ്രൈസും മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് മികച്ച അവാര്‍ഡുകളും സമ്മാനിക്കും. നൂറ്റിഎൺപത്തിനാലിലധികം രാജ്യങ്ങളില്‍നിന്നായി 23,282 നഴ്സുമാര്‍ അവാര്‍ഡിന്​ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന്​ ഇതുവരെ 4334 നഴ്‌സുമാരാണ് അപേക്ഷ സമര്‍പ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക: www.asterguardians.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story