Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനിലോറി മെട്രോ തൂണിൽ ...

മിനിലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക് 

text_fields
bookmark_border
മിനിലോറി മെട്രോ തൂണിൽ  ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക് 
cancel
ആലുവ: മിനിലോറി മെട്രോ തൂണിൽ ഇടിച്ചുകയറി. ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുളിഞ്ചോട് കവലയിൽ ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വാഴക്കുലകൾ കയറ്റിവന്ന മിനിലോറി മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. കാബിൻ തൂണിൽ അമർന്നതിനാൽ ഡ്രൈവർക്ക് രക്ഷപ്പെടാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആലുവ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ അറുത്താണ് ഡ്രൈവർ തമിഴ്‌നാട് സ്വദേശി ആനന്ദനെ പുറത്തെടുത്തത്​. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി.സ്‌റ്റേഷൻ ഓഫിസർ അനിൽകുമാർ, സേന അംഗങ്ങളായ സജാദ്, ഷിബു, അനീഷ്, വേണു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദേശീയപാതയിൽ ആലുവക്കും കളമശ്ശേരിക്കും ഇടയിൽ അപകടങ്ങൾ പതിവായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടിരുന്നു. മുട്ടം തൈക്കാവ് ഭാഗത്താണ് അന്ന് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story