Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമഗ്ര റോഡ്...

സമഗ്ര റോഡ് സുരക്ഷപദ്ധതിക്ക് തുടക്കം

text_fields
bookmark_border
വൈപ്പിൻ: കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷപദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായ 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' കാമ്പയിൻ കാളമുക്ക് ജങ്​ഷനിൽ എം.എൽ.എ കാമ്പയിൻ ഉദ്ഘാടനം ചെയ്‌തു. മികച്ച റോഡ് ഗതാഗത സംസ്‌കാരത്തിനാണ് സുരക്ഷ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബോധവത്കരണ കാമ്പയിനും അവബോധ ക്ലാസുകൾക്കും ശേഷവും ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ അധ്യക്ഷത വഹിച്ചു. ഞാറക്കൽ സി.ഐ രാജൻ കെ. അരമനയും മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ എൻ. വിനോദ്‌കുമാറും റോഡ് സുരക്ഷ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ്​ രസികല പ്രിയരാജ്, സുധീർ, കുര്യൻ ജോൺസൺ, അനിൽ പ്ലാവിൻസ്‌, വി.പി. സാബു, വാർഡ് അംഗം ലിഗേഷ് സേവ്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story