Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ നീക്കത്തിൽ നേതൃത്വത്തിന്​ അതൃപ്തിയെന്ന്​; തള്ളി സുധാകരൻ

text_fields
bookmark_border
തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ​രമേശ്​ ചെന്നിത്തല ഒറ്റയ്ക്ക്​ നീക്കം നടത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന്​ അതൃപ്തിയെന്ന്​ റിപ്പോർട്ടുകൾ. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ്​ നേതൃത്വത്തിന്​ അസ്വസ്ഥത സൃഷ്ടിച്ചത്​. സാധാരണ നിയമസഭയിലെ നിലപാടുകൾ പ്രതിപക്ഷനേതാവ്​ കൂടി ചേർന്ന്​ പാർലമെന്‍ററി പാർട്ടിയാണ്​ തീരുമാനിക്കുക​. വിഷയം നേതൃത്വം ചെന്നിത്തലയെ ബോധ്യപ്പെടുത്തും. അതേസമയം ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് നേതൃത്വമെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ അറിയിച്ചു. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെ.പി.സി.സിക്ക് അറിവില്ല. ഇത്തരം പരാതി കെ.പി.സി.സിയുടെ പരിഗണനയില്‍ വന്നിട്ടില്ല. വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെ.പി.സി.സി പരിശോധിക്കുമെന്നും സുധാകരന്‍ അറിയിച്ചു. വിവാദം മാധ്യമസൃഷ്ടിയാണെന്ന്​ ചെന്നിത്തലയും പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റുമായി നല്ല ബന്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ഉണ്ടായിരിക്കെ അവർ അറിയാതെ ചെന്നിത്തല നീക്കം നടത്തുന്നുവെന്നാണ്​ ആക്ഷേപം. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത്​ ശരിയല്ല, പാർലമെന്‍ററി പാർട്ടി നേതൃസ്ഥാപനത്തുനിന്ന്​ മാറിയ മുൻഗാമികളുടേതിൽനിന്ന്​ വ്യത്യസ്തമായ ശൈലി തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളൊക്കെ അന്തരീക്ഷത്തിലുണ്ട്​. ഗവർണറും സർക്കാറും തമ്മിലെ ശീതയുദ്ധത്തിനിടെ രാഷ്​ട്രപതിയുടെ ഡീലിറ്റ്​ വിഷയം ചെന്നിത്തല ഉയർത്തിയപ്പോൾ സർവകലാശാലകളിൽ രാഷ്​ട്രീയ നിയമനം നടക്കുന്നുവെന്ന വിഷയത്തിന്‍റെ ശ്രദ്ധമാറി, വി.സി നിയമനത്തിൽ ഗവർണർക്ക്​ കത്തെഴുതിയ മന്ത്രി ബിന്ദുവിന്‍റെ നടപടി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്​ പകരം നിയമപോരാട്ടത്തിലെത്തിച്ച്​ ലോകായുക്തയിൽനിന്ന്​ തിരിച്ചടി വാങ്ങി​ തുടങ്ങിയ ആക്ഷേപങ്ങളൊക്കെ അണിയറയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story