Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:44 AM IST Updated On
date_range 14 Feb 2022 5:44 AM ISTകോഴിക്കോട് മേയർക്ക് കൊച്ചിയിൽ സ്വീകരണം
text_fieldsbookmark_border
മട്ടാഞ്ചേരി: കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിന് കൊച്ചിയിൽ സ്വീകരണം നൽകി. വിവിധ സാമൂഹിക സാംസ്കാരിക സാഹിത്യ സംഘടനകളും ഗുജറാത്തി പ്രതിനിധികളും ചേർന്നാണ് സ്വീകരണം നൽകിയത്. മട്ടാഞ്ചേരി ഡച്ച് പാലസിൽ ചേർന്ന സമ്മേളനത്തിൽ മൈത്രി സോഷ്യൽ ഗ്രൂപ് ചെയർമാൻ ദീപക് പൂജാര അധ്യക്ഷത വഹിച്ചു. ഗുജറാത്തി സാഹിത്യകാരി പ്രതിമ ആഷർ മുഖ്യാതിഥിയായി. പി.എസ്. വിപിൻ, എം.എം. സലീം, റോബിൻ പള്ളുരുത്തി, പ്രതിമ ആഷർ എന്നിവർ രചിച്ച പുസ്തകങ്ങൾ മേയർക്ക് കൈമാറി. കൊച്ചി-കോഴിക്കോട് യാത്ര കപ്പൽ ആരംഭിക്കുന്നതിനെക്കുറിച്ച് മേയറുമായി ചർച്ച നടത്തുമെന്ന് ഡോ. ബീന പറഞ്ഞു. എൻ.ജി. കൃഷ്ണകുമാർ, ജോളി പൂജാര എന്നിവർ സംസാരിച്ചു. ചിത്രം: കോഴിക്കോട് മേയർക്ക് കൊച്ചിയിൽ നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
