Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:43 AM IST Updated On
date_range 14 Feb 2022 5:43 AM ISTറോയ് വയലാറ്റിനെതിരായ പോക്സോ കേസ്: കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ ചോദ്യംചെയ്തു
text_fieldsbookmark_border
കൊച്ചി: വിവാദമായ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിൽ കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ പൊലീസ് ചോദ്യംചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ റോയി വയലാറ്റിന് സഹായംചെയ്തത് സൈജുവാണെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ നമ്പർ18 ഹോട്ടലിൽ റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഇരയായ പലരെയും കൊച്ചിയിൽ എത്തിച്ചതെന്ന് പരാതിയിൽ പറയുന്ന കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് സൈജുവിന്‍റെ അടുത്ത സുഹൃത്തുമാണ്. സൈജുവിന്റെ ഫോണിൽനിന്ന് ചിത്രങ്ങളും ദൃശ്യങ്ങളുമുൾപ്പെടെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തിയെന്നും പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യംചെയ്യൽ. അഞ്ജലി നമ്പര്‍18 ഹോട്ടലില്‍ എത്തിയിരുന്നതായി സൈജു മൊഴി നല്‍കി. അഞ്ജലിയുടെ ചിത്രങ്ങള്‍ നേരത്തേതന്നെ സൈജുവിന്‍റെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെത്തിയിരുന്നു. പ്രതികള്‍ പകര്‍ത്തിയെന്ന് പറയുന്ന ഇരയുടെ പീഡനദൃശ്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്കുമുമ്പായിരുന്നു പീഡനം. കേസിൽ റോയിയെയും അഞ്ജലിയെയും ചോദ്യംചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയാലുടൻ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story