Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതു സർക്കാറി‍െൻറ...

ഇടതു സർക്കാറി‍െൻറ മദ്യവർജന നയം ശുദ്ധതട്ടിപ്പ് -മദ്യവിരുദ്ധ ജനകീയ സമരസമിതി

text_fields
bookmark_border
ഇടതു സർക്കാറി‍ൻെറ മദ്യവർജന നയം ശുദ്ധതട്ടിപ്പ് -മദ്യവിരുദ്ധ ജനകീയ സമരസമിതി തൃപ്പൂണിത്തുറ: മദ്യവർജന ബോധവത്​കരണത്തിനായി പൊതുഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവിടുകയും അതിനോടൊപ്പം നാടുനീളെ മദ്യശാലകൾ തുറക്കുകയും ചെയ്യുന്ന ഇടതു സർക്കാറി‍ൻെറ മദ്യവർജന നയം ശുദ്ധ തട്ടിപ്പാണെന്ന് മദ്യവിരുദ്ധ ജനകീയ സമരസമിതി. നിലവിൽ 700ൽഅധികം ബാറുകളും കൺസ്യൂമർ ഫെഡിന്‍റേതടക്കം 360 സർക്കാർ ഔട്ട്​ലെറ്റുകളും 3590 കള്ള് ഷാപ്പുകളും നിരവധി ബിയർ - വൈൻ പാർലറുകളുമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. വീണ്ടും 267 ഔട്ട് ലെറ്റുകൾ കൂടി തുറക്കാൻ ബിവറേജസ് കോർപറേഷൻ നീക്കം നടത്തുകയാണ്​. കള്ള് അവശ്യ വസ്തുവാണെന്ന് പ്രഖ്യാപിച്ചതു വഴി ഷാപ്പുകളിൽ ഒഴുക്കുന്ന വ്യാജ കള്ളിന് കൂടി നിയമ പരിരക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന കൺവീനർ എൻ.ആർ. മോഹൻ കുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story