Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരുതര പരിക്കേറ്റ...

ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി

text_fields
bookmark_border
കൊച്ചി: എറണാകുളം നോ‌ർത്ത് മേൽപാലത്തിന് കീഴിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. പത്തനംതിട്ട റാന്നി സ്വദേശി പ്രജീഷിനെയാണ് തലക്കുൾപ്പെടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ചോരവാർന്ന നിലയിൽ യുവാവിനെ കണ്ട നാട്ടുകാർ‌ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സമീപത്തെ ലോഡ്ജിലാണ് ഇയാൾ താമസിച്ചിരുന്നത്. രക്തത്തിൽ അമിത അളവിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ട്. മദ്യപിച്ച് അബോധാവസ്ഥയിൽ കാൽതെന്നി താഴേക്ക് വീണതാമെന്നാണ് പ്രാഥമിക നിഗമനം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Show Full Article
TAGS:
Next Story