Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:42 AM IST Updated On
date_range 14 Feb 2022 5:42 AM ISTയുവാവ് റിസോർട്ടിൽ മരിച്ചനിലയിൽ
text_fieldsbookmark_border
attn ktm കരുമാല്ലൂർ: ദുരൂഹസാഹചര്യത്തിൽ യുവാവിനെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മുട്ടമ്പലം വെട്ടിക്കൊമ്പിൽ അസെറ്റ് പിക്കാസോ പാലറ്റ്-2 സിയിൽ മാത്യു റോയിയെയാണ് (26) സ്വിമ്മിങ്പൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാഞ്ഞാലി മാട്ടുപ്പുറത്തുള്ള 24 സൈഡ് റിസോർട്ടിൽ യുവതികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി ഒന്നിച്ച് പാർട്ടിക്ക് വന്നതാണ് ഇയാൾ. സ്വിമ്മിങ്പൂളിൽ ഒന്നിച്ച് കുളിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച രാത്രി 11ന് എങ്ങനെയോ കുഴഞ്ഞുവീണതായാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഉടൻ പ്രഥമശുശ്രൂഷ നൽകിയശേഷം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ വെസ്റ്റ് (ആലങ്ങാട്) പൊലീസ് സ്ഥലെത്തത്തി അന്വേഷണം നടത്തി. മന്നം സ്വദേശിയുടേതാണ് റിസോർട്ട്. പടം EKD mathew roy (26) ald
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
