Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോർഡുകൾ...

ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു

text_fields
bookmark_border
ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു
cancel
പറവൂർ : താലൂക്ക് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പെരുവാരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നടന്ന പ്രതിഷേധ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനുവട്ടത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ജെ. രാജു, മുനിസിപ്പൽ ചെയർ പേഴ്സൻ വി.എ. പ്രഭാവതി, രമേഷ് ഡി. കുറുപ്പ്, എൻ. മോഹനൻ, ഡി. രാജ്കുമാർ, ഡെന്നി തോമസ്, പ്രദീപ് തോപ്പിൽ, മണ്ഡലം സെക്രട്ടറി ജോസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും കഴിഞ്ഞ ദിവസവും രാത്രി വീണ്ടും ബോർഡുകൾ നശിപ്പിച്ചതായി നേതൃത്വം ആരോപിച്ചു. പടം EA PVR boardukal 4 പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story