Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ-മാലിന്യത്തിന്...

ഇ-മാലിന്യത്തിന് തീപിടിച്ചു

text_fields
bookmark_border
പറവൂർ: ഇ-മാലിന്യത്തിന് തീപിടിച്ചത് അഗ്​നിരക്ഷാസേന അണച്ചു. ചെമ്പാരത്തുകുന്ന് വടക്കേക്കുടി അൻഷാദിന്റെ പുരയിടത്തിൽ ശേഖരിച്ചിരുന്ന മാലിന്യത്തിനാണ് ഞായറാഴ്ച ഉച്ചക്ക് 12ന് തീപിടിച്ചത്. മാലിന്യത്തിന് തീയിട്ടപ്പോൾ തീ പടരുകയായിരുന്നു. ശക്തമായ പുക ഉയർന്നതിനാൽ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്​നിരക്ഷാ നിലയം ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, പി. സുബ്രമണ്യൻ, ഷിജോ ജേക്കബ്, ജെ. ഉജേഷ്, മുഹമ്മദ് ഫൈസൽ, എസ്. സന്തോഷ് കുമാർ, എസ്. അനിൽകുമാർ എന്നിവർ ചേർന്ന് തീ അണച്ചു.
Show Full Article
TAGS:
Next Story