Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ സ്വിഫ്റ്റ് കമ്പനി:...

കെ സ്വിഫ്റ്റ് കമ്പനി: എ.ഐ.ടി.യു.സി സമരം നാളെ

text_fields
bookmark_border
കൊച്ചി: പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സി വിഭജിച്ച് കെ സ്വിഫ്റ്റ് കമ്പനി രൂപവത്കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്, എ.ഐ.ടി.യു.സി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തി‍ൻെറ ഭാഗമായി ജില്ലയിലെ എട്ട് കെ.എസ്.ആർ.ടി.സി ഡിപ്പോ സ്റ്റേഷനുകൾക്ക് മുന്നിൽ 15ന് രാവിലെ 10ന്‌ പൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. എറണാകുളം ബോട്ട് ജെട്ടിയിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. രാജു, പെരുമ്പാവൂരിൽ സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ്, ആലുവയിൽ ജില്ല സെക്രട്ടറി കെ.എൻ. ഗോപി, പറവൂരിൽ കമല സദാനന്ദൻ, അങ്കമാലിയിൽ എലിസബത്ത് അസീസി, കോതമംഗലത്ത്, മുൻ എം.എൽ.എ ബാബു പോൾ, മൂവാറ്റുപുഴയിൽ കെ.എ. നവാസ്, കൂത്താട്ടുകുളത്ത്, എം.എം. ജോർജ് എന്നിവർ സമരം ഉദ്‌ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story