Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിരുദ, മൈഗ്രേഷൻ...

ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ മൂന്നാഴ്ചക്കകം വിതരണംചെയ്യണം -കേരള സർവകലാശാലയോട്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: സോഫ്റ്റ്​വെയർ പിഴവിനെത്തുടർന്നുണ്ടായ അപാകതയുടെ പേരിൽ ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ച കേരള സർവകലാശാലയുടെ നടപടി നീതീകരിക്കാനാവില്ലെന്ന്​ ഹൈകോടതി. 2016-19 വർഷ ബി.എസ്​സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ ബിരുദ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാത്തതുസംബന്ധിച്ചാണ്​ ജസ്റ്റിസ്​ രാജ വിജയരാഘവന്‍റെ നിരീക്ഷണം. സർട്ടിഫിക്കറ്റിന്​ അപേക്ഷ നൽകിയ ഒമ്പത്​ വിദ്യാർഥികൾ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. മൂന്നാഴ്ചക്കകം ഇവർക്ക്​ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യാൻ കോടതി നിർദേശിച്ചു. ചോയ്സ് ബേസ്​ഡ്​ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.ബി.സി.എസ്​.എസ്) പ്രകാരം താൽക്കാലിക സർട്ടിഫിക്കറ്റ്​ മാത്രമാണ്​ നൽകിയതെന്നും അസ്സൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കാൻ സാധിക്കാത്തതിനാൽ തുടർപഠനം മുടങ്ങുന്നതായും ചൂണ്ടിക്കാട്ടിയാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ചത്​. ഉന്നത വിദ്യാഭ്യാസ അധികൃതർക്കുവരെ ​പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സോഫ്​റ്റ്​​വെയർ തകരാർമൂലം അർഹമായതിലുമധികം മോഡറേഷൻ നൽകാനിടയായെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ടാബുലേഷൻ സോഫ്റ്റ്‌വെയറിന്റെ മോഡറേഷൻ മൊഡ്യൂളിലെ പിഴവ്മൂലം മോഡറേഷൻ നൽകുന്നതിൽ ക്രമക്കേടുണ്ടായതായി ആഭ്യന്തര വിഗദ്​ധ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, മാർക്ക് നേടാൻ വിദ്യാർഥികൾ വഞ്ചനാപരമായ പ്രവൃത്തി ചെയ്തതായി സർവകലശാലക്കുപോലും വാദമില്ലെന്ന്​ കോടതി പറഞ്ഞു. 2019ൽ കോഴ്സ് പൂർത്തിയാക്കി ഇത്രയും വർഷമായിട്ടും വിദ്യാർഥികൾ സർവകലാശാലയുടെ ദയ കാത്തുകിടക്കേണ്ട അവസ്ഥയാണ്​. സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ നീതീകരിക്കാനാവില്ല. സർട്ടിഫിക്കറ്റുകൾ ഇനിയും തടഞ്ഞുവെക്കാനാകില്ലെന്നും മൂന്നാഴ്ചക്കകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story