Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് 'പാഥേയം' ഞായറാഴ്ചകളിൽ തുടരും

text_fields
bookmark_border
കൊച്ചി: ലോക്​ഡൗൺ നാളുകളിൽ യൂത്ത് കോൺഗ്രസ് ആരംഭിച്ച തെരുവിൽ അലയുന്നവർക്ക് ഭക്ഷണപ്പൊതികൾ കൊടുക്കുന്ന പാഥേയം പരിപാടി എല്ലാ ഞായറാഴ്ചയും തുടരാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ്‌ ഷിയാസ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹൃദയം' പാലിയേറ്റിവ് കെയർ ആരംഭിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വൈശാഖ് ദർശൻ, മുഹമ്മദ്‌ റഫീഖ്, മനു ജേക്കബ്‌, ജിൻഷാദ് ജിന്നാസ്, നൗഫൽ കൈന്‍റിക്കര, കെ.കെ. അരുൺകുമാർ, കെ.എം. പ്രസൂൺ, ജില്ല ഭാരവാഹികളായ ഷാൻ മുഹമ്മദ്‌, അബ്ദുൽ റഷീദ്, വിഷ്ണു പ്രദീപ്, ഷംസു തലക്കോട്ടിൽ, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ വി.എൻ. അമീൻ, സിജോ ജോസഫ്, രഞ്ജിത് രാജൻ, കമൽ ശശി, അൻവർ കരീം, ഹസീം ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story