Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതീക്ഷകൾ വിഫലം:...

പ്രതീക്ഷകൾ വിഫലം: കൃഷ്ണപ്രിയ യാത്രയായി

text_fields
bookmark_border
പ്രതീക്ഷകൾ വിഫലം: കൃഷ്ണപ്രിയ യാത്രയായി
cancel
കാഞ്ഞിരപ്പള്ളി: ജീവൻ നിലനിർത്തുന്നതിന്​ സുമനസ്സുകളുടെ സഹായവും പ്രാർഥനയും ഫലം കാണാതെ കൃഷ്ണപ്രിയ (24) യാത്രയായി. മരണത്തോട് മല്ലടിച്ച തമ്പലക്കാട് പാറയിൽ ഷാജിയുടെ മകൾ കൃഷ്ണപ്രിയ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ജനുവരി 29ന് പ്രസവാനന്തരം ഉണ്ടായ രക്തസ്രാവവും അനുബന്ധരോഗങ്ങളുമാണ് യുവതിയുടെ ജീവന് ഭീഷണിയായത്. ശനിയാഴ്ച വൈകീട്ട് നാലോടെ രാജഗിരി ആശുപത്രിയിലായിരുന്നു മരണം. കൃഷ്ണപ്രിയയുടെ മരണത്തോടെ രണ്ടുകുഞ്ഞുങ്ങൾക്കാണ്​ അമ്മയെ നഷ്ടമായത്​. മൂവാറ്റുപുഴ ആശുപത്രിയിൽ ഓപറേഷനിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മൂവാറ്റുപുഴ ആയവന പാലനിൽക്കുംപറമ്പിൽ പ്രവീണാണ് കൃഷ്ണപ്രിയയുടെ ഭർത്താവ്. ഡ്രൈവർ ജോലി മാത്രമുള്ള പ്രവീണിന് കുടുംബം പോറ്റാൻ ഏറെ വിഷമിക്കുമ്പോഴാണ് ഭാര്യയെ രോഗം പിടികൂടിയത്. മൃതദേഹം ഞായറാഴ്ച രാവിലെ 10ന്​ തമ്പലക്കാട്ടെ വീട്ടിൽ എത്തിക്കും. സംസ്കാരം വൈകീട്ട്​ മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story