Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാഞ്ഞാലി മാട്ടുപുറം...

മാഞ്ഞാലി മാട്ടുപുറം ആക്രമണം: ഒളിവിലായിരുന്ന പ്രധാന പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
മാഞ്ഞാലി മാട്ടുപുറം ആക്രമണം: ഒളിവിലായിരുന്ന പ്രധാന പ്രതികൾ അറസ്റ്റിൽ
cancel
പറവൂർ: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികൾ അറസ്റ്റിൽ. കോട്ടുവള്ളി കിഴക്കേപ്രം വയലുംപാടം വീട്ടിൽ ഇപ്പോൾ മറിയപ്പടിക്കുസമീപം വല്യപ്പൻപടി ഭാഗത്ത് താമസിക്കുന്ന പൊക്കൻ അനൂപ് എന്ന അനൂപ് (35), ചേന്ദമംഗലം കോട്ടയിൽ കോവിലകം കണ്ണായത്തുപറമ്പിൽ ചെറിയ പല്ലംതുരുത്ത് വാടകക്ക് താമസിക്കുന്ന ജിബ്രു എന്ന മഹേഷ് (22), കരുമാല്ലൂർ മനക്കപ്പടി സ്വദേശികളായ വെണ്ണാപ്പിള്ളി വീട്ടിൽ ആകാശ് (ചിക്കു, 21), തൊടുവിലപറമ്പിൽ വിഷ്ണു (വിവേക്, 23), നാൽപതുപറ വീട്ടിൽ ശ്യാംജിത് മണി (അനിക്കുട്ടൻ 22), ചാണയിൽ കോളനിയിൽ പുതുശ്ശേരി വീട്ടിൽ കിരൺ (മുംജാസ്, 25) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. നാലുതവണയായി സ്ത്രീ ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. 29ന് രാത്രി പത്തരയോടെയാണ് മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീ‍ൻെറ മക്കളായ ഷാനവാസ് (41), നവാസ് (39) എന്നിവർ ഗുണ്ടസംഘത്തി‍ൻെറ ആക്രമണത്തിന് വിധേയരായത്. മൂന്ന് ബൈക്കിലായി എത്തിയ സംഘം വീട് തകർത്ത് അകത്തുകയറി ഇരുവരെയും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. പടം ER arrest manjali akramanam 2 അനൂപ് (35), മഹേഷ് (22), ആകാശ്, വിഷ്ണു, ശ്യാംജിത് മണി, കിരൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story