Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖരജൈവ...

ഖരജൈവ മാലിന്യപ്ലാന്‍റ്​ തുരുമ്പെടുത്ത്​ നശിക്കുന്നു

text_fields
bookmark_border
ഖരജൈവ മാലിന്യപ്ലാന്‍റ്​ തുരുമ്പെടുത്ത്​ നശിക്കുന്നു
cancel
കാലടി: പഞ്ചായത്തിന് സമീപത്തെ ഖരജൈവ മാലിന്യപ്ലാന്‍റ്​ തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നു. പ്രവർത്തിക്കാത്ത പ്ലാന്‍റിലെ താൽക്കാലിക ജീവനക്കാരന് പഞ്ചായത്ത് പ്രതിമാസം 10,000 രൂപക്ക് മുകളിൽ നല്കുന്നതായും ആരോപണമുണ്ട്​. 2008 ൽ ഭരണസമിതിയും ജില്ല പഞ്ചായത്തും സംയുക്തമായി മാർക്കറ്റിലെ അറവ്-പച്ചക്കറി മാലിന്യം സംസ്കരിക്കുന്നതിനാണ് ലക്ഷങ്ങൾ മുടക്കി തിരുവനന്തപുരത്തെ ബയോടെക് കമ്പനിയെകൊണ്ട് പ്ലാന്‍റ്​ നിർമിച്ചത്. 13 വർഷത്തോളം പ്രവർത്തിച്ചു. 2018 ലെ പ്രളയത്തിന് ശേഷം ലക്ഷങ്ങൾ മുടക്കി പ്ലാന്‍റി‍ൻെറ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പ്ലാന്‍റ്​ പ്രവർത്തിപ്പിക്കുന്നതിന് അന്നത്തെ ഭരണസമിതി പരിചയ സമ്പന്നനായ ഒരാളെ നിയമിച്ചെങ്കിലും ഇപ്പോഴത്തെ ഭരണസമിതി അദ്ദേഹത്തെ പിരിച്ചുവിട്ടു. അതിനുശേഷം പ്ലാന്‍റ്​ പ്രവർത്തിക്കാൻ ഒരുപരിചയവും ഇല്ലാതെ നിയമിച്ചതായും ആരോപണമുണ്ട്​. പ്രതിദിനം മൂന്നര യൂനിറ്റ് വൈദ്യുതി ഈ പ്ലാന്‍റിൽനിന്ന്​ ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പഞ്ചായത്തി‍ൻെറ പരിസരത്തെ ലൈറ്റുകൾ പ്രകാശിപ്പിച്ചിരുന്നത്. പ്രവർത്തനം നിലച്ചതോടെ ലൈറ്റുകളും കത്തുന്നില്ല. ചിത്രം-- കാലടി പഞ്ചായത്തിലെ പ്രവർത്തനം നിലച്ച ഖരജൈവ മാലിന്യപ്ലാന്‍റ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story